കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസിന് നാടിന്‍റെ അന്ത്യാഞ്ജലി. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് മൂന്നുമണിക്ക് കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ നടക്കും. രാഷ്‌ട്രീയ-സാംസ്കാരിക-കലാ രംഗത്തെ നിരവധിപേർ അദ്ദേഹത്തതിന് അന്തിമോപചാരം അർപ്പിച്ചു.
ഇന്നലെ സാഹിത്യ പ്രവർത്തക സഹകരണ സംഘം അങ്കണത്തിൽ പൊതുദർശനത്തിന് ശേഷം വൈകിട്ടോടെയാണ് മൃതദേഹം കഞ്ഞിക്കുഴി മുട്ടമ്പലത്തെ വീട്ടിലെത്തിച്ചത്.