തിരുവനന്തപുരം: ഉഷ്ണതരംഗമുന്നറിയിപ്പിനേത്തുടർന്ന് ഈ മാസം 20 വരെ തിരുവനന്തപുരം ജില്ലയിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കരുതെന്ന ജില്ലാ കളക്ടർ ബിജു പ്രഭാകറിന്റെ നിർദ്ദേശം പാലിക്കാതിരുന്ന സ്കൂളിനെതിരേ നടപടിയെടുത്തു.
തിരുവനന്തപുരം, ചിറയിൻകീഴ്, ഗോകുലം സ്കൂളിനെതിരേയാണ് നടപടി സ്വീകരിച്ചത്. സ്കൂളിലേയ്‌ക്കുലളള വൈദ്യുതബന്ധം വിച്ഛേദിക്കുകയും, സ്കൂൾ ബസുകൾ പിടിച്ചെടുക്കുകയും ചെയ്തു.
അതേസമയം, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും വേനൽക്ലാസ്സുകൾ പാടില്ലെന്ന ഉത്തരവ് നിലവിലുണ്ട്.