ന്യൂഡൽഹ് : മദ്യരാജാവ് വിജയ് മല്യ രാജ്യസഭ എം പി സ്ഥാനം രാജിവച്ചു. മല്യയെ പുറത്താക്കാൻ രാജ്യസഭ എത്തിക്സ് കമ്മിറ്റി തീരുമാനമെടുത്തതിനെ തുടർന്നാണ് രാജി ഉണ്ടായത് . വിവിധ ബാങ്കുകളിൽ നിന്ന് ഒൻപതിനായിരം കോടി രൂപയോളം വായ്പയെടുത്തത് തിരിച്ചടക്കാത്തതിനെ തുടർന്നാണ് എത്തിക്സ് കമ്മിറ്റി മല്യയോട് വിശദീകരണം ചോദിച്ചത്.
ബാങ്കുകളെ കബളിപ്പിച്ചതിനു ശേഷം രാജ്യം വിട്ട മല്യയുടെ പാസ്പോർട്ട് കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. 2016 ജൂൺ 30 വരെയായിരുന്നു മല്യയുടെ രാജ്യസഭാ കാലാവധി.