കൊച്ചി: അന്യായമായി കൂലി വാങ്ങുന്ന ട്രേഡ് യൂണിയനുകൾ കൊച്ചിയിൽ വ്യാപാരികൾക്കു തലവേദന സൃഷ്ടിക്കുന്നതായി പരാതി. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തോന്നിയ പോലെ കൂലി ആവശ്യപ്പെടുന്ന ട്രേഡ് യൂണിയൻ പ്രവർത്തകരുടെ ഇടപെടൽ മൂലം വ്യാപാരികൾക്ക് സ്വസ്ഥമായി വ്യാപാരം തുടർന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്.
സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി വിഭാഗങ്ങളിൽ പെട്ട ട്രേഡ് യൂണിയനുകളാണ് യാതൊരു തത്വദീക്ഷയുമില്ലാതെ കൂലിയാവശ്യപ്പെടുന്നതെന്നാണ് പരാതി.