കോട്ടയം: കോട്ടയം പട്ടണത്തില്‍ എവിടെ നോക്കിയാലും കാണുന്ന കാഴ്ചയാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഫഌക്‌സ് ബോര്‍ഡുകള്‍. എംഎല്‍എ ചെയ്തു എന്ന് സ്വയം അവകാശപ്പെടുന്ന വികസന പദ്ധതികളുടെ ചിത്രങ്ങളും ബോര്‍ഡുകളില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. എന്നാല്‍ കോട്ടയത്തുകാര്‍ കാണുന്നത് ഫ്ലക്‌സ് ബോര്‍ഡുകളില്‍ മാത്രം ഒതുങ്ങിയ വിസകസനാണ്.
അക്ഷരനഗരിയുടെ ഓരോ മുക്കിലും മൂലയിലും കാണാം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചിത്രടമടങ്ങിയ ഫ്ലക്‌സ് ബോര്‍ഡുകള്‍. മണ്ഡലത്തില്‍ പൂര്‍ത്തിയാക്കി എന്ന പറയുന്ന ആകാശനടപ്പാത, സ്‌പോര്‍ട്‌സ് കോളെജ്, ബൈപ്പാസ് റോഡുകള്‍ തുടങ്ങിയവയുടെ ചിത്രങ്ങളും ഫ്ലക്‌സ് ബോര്‍ഡുകളില്‍ കാണാം. എംഎല്‍എ ചെയ്തു എന്ന് അവകാശപ്പെടുന്ന ഈ പദ്ധതിപ്രദേശങ്ങള്‍ നേരില്‍ കാണ്ടാല്‍ മനസിലാകും ഫ്ലക്‌സ് ബോര്‍ഡുകള്‍ പറയുന്ന കള്ളത്തരം.
ഇത് ആകാശ നടപ്പാതയുടെ ചിത്രം.
ഇന്ന് ഈ പദ്ധതിയുടെ അവസ്ഥ ഇങ്ങനെ.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിട്ട് മാസങ്ങളായി. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ട ഈ പദ്ധതിക്ക് അഞ്ച് കോടി രൂപയാണ് നീക്കിവച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണവും കൂടിയാണ് മുടങ്ങിക്കിടക്കുന്ന ഈ പദ്ധതി.
ഇത് ചിങ്ങവനത്തെ സ്‌പോര്‍ട്‌സ് കോളേജിന്റെ ചിത്രം.
നേരില്‍ കണ്ടാല്‍ ഇങ്ങനെ. തറക്കില്ലിട്ടു എന്നതല്ലാതെ മറ്റ് യാതൊന്നും ഇവിടെ നടന്നിട്ടില്ല.
അടുത്തത് ഈരയില്‍ക്കടവിലെ ബൈപ്പാസിന്റെ ചിത്രം.
ബൈപ്പാസ് ഇന്ന് ഇങ്ങനെ.
പണി പൂര്‍ത്തിയായില്ല എന്ന് മാത്രമല്ല റോഡിന് ഇരുവശങ്ങളിലും ഉള്ള പാടങ്ങളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്താന്‍ മൗനാനുവാദവും നല്‍കി. ഇതിനെല്ലാം ഇടയിലാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയാന്‍ ഫ്ലക്‌സ് മാമാങ്കം.