തിരുവനന്തപുരം : ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് നാലുവർഷം തികയുമ്പോൾ അന്ന് വി എസ് കാണിച്ചത് എക്കാലത്തേയും പോലെ പബ്ളിസിറ്റി സ്റ്റണ്ടെന്ന് തെളിഞ്ഞതായി കുമ്മനം രാജശേഖരൻ . അച്ചടക്കത്തിന്റെ വാളും കുലം കുത്തിക്കുള്ള 51 വെട്ടും ഓർത്തിട്ടാവണം സഖാവ് വി എസിന് പിന്നീട് മിണ്ടാട്ടം മുട്ടിയതെന്നും കുമ്മനം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.ടി പി ചന്ദ്രശേഖരൻ വധത്തിന് നാലു വർഷം തികയുന്ന ദിനത്തിലാണ് കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കുലംകുത്തിയെന്ന് മുദ്രകുത്തപ്പെട്ടാൽ പിന്നെ അവനെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുന്ന സ്റ്റാലിനിസ്റ്റ് മനോഭാവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2012 മെയ് 4 ന് സംഭവിച്ച ടി പി ചന്ദ്രശേഖരന്റെ അരുംകൊല. ജനമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങൾ നടത്താൻ മാർക്സിസ്റ്റ് പാർട്ടിക്ക് പണ്ടേ യാതൊരു മടിയുമില്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
മാഷാ അള്ളാ എന്ന സ്റ്റിക്കർ ഒട്ടിച്ച് കൊലപാതകം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനും മാർക്സിസ്റ്റുകാർ ശ്രമിച്ചു . തലശ്ശേരിയിൽ എൻ ഡി എഫ് പ്രവർത്തകനായ ഫസലിനെ കൊലപ്പെടുത്തിയിട്ട് അയാളുടെ വീട്ടിലെത്തി ആർ.എസ്.എസിനെ കുറ്റം പറഞ്ഞ നേതാക്കളുള്ള പ്രസ്ഥാനത്തിന് ഇതൊരു പുതിയ കാര്യമല്ലെന്നും കുമ്മനം പറയുന്നു.
കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്..