തിരുവനന്തപുരം: ഫേസ് ബുക്ക് ലൈവിലൂടെ ചേദ്യങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇന്ന് രാവിലെ ഒന്‍പത് മണിക്കാണ് പൊതുജനങ്ങളുടെ തെരഞ്ഞെടുത്ത ചോദ്യങ്ങളോട് ഫേസ്ബുക്കിലൂടെ കുമ്മനം നിലപാട് വിശദീകരിച്ചത്. തൊഴില്‍ നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തുന്നവരെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് ആവശ്യമാണെന്ന് കുമ്മനം പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ് പ്രവാസികള്‍. എന്നാല്‍ ഇത് കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് എങ്ങനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താമെന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. വിദ്യാഭ്യാസ കാലയളവില്‍ തന്നെ തൊഴില്‍ പരിശീലനം നല്‍കാനുള്ള സംവിധാനമുണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതിയോട് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.