കോഴിക്കോട്: പെരുമ്പാവൂരില്‍ ജിഷയെ കൊല ചെയ്തവരെ കണ്ടെത്തുന്നതിനായി അധികാരികളുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടായിട്ടില്ലെന്ന് അന്വേഷി പ്രസിഡന്റ് കെ എ അജിത. കൃത്യ വിലോപമാണ് പോലീസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അവര്‍ ജനം ടി.വിയോട് പ്രതികരിച്ചു.
മൃഗീയമായി നടന്ന ജിഷയുടെ കൊലപാതകം പുറത്തു വരാതിരിക്കാനുള്ള ശ്രമങ്ങള്‍ പോലീസുദ്ദ്യോഗസ്ഥരുടെയും അധികാരികളുടെയു ഭാഗത്തുനിന്നുണ്ടായെന്ന് സ്ത്രീ സംഘടനയായ അന്വേഷിയുടെ പ്രസിഡന്റ് കെ. അജിത പറഞ്ഞു.
ദളിത് കുടുംബത്തോട് പഞ്ചായത്ത് അധികൃതരടക്കം വേര്‍തിരിവ് കാണിച്ചതാണ് അവര്‍ നേരിട്ട അരക്ഷിതാവസ്ഥയ്ക്ക് കാരണം. ജിഷയുടെ മാതാവിന്റെ മൊഴി പരിഗണിക്കാതെയാണ് അന്വേഷണം തുടരുന്നതെന്നും അവര്‍ ആരോപിച്ചു.
സംസ്ഥാനവ്യാപകമായി ജിഷയ്ക്ക് നീതി ലഭിക്കുന്നതിനായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോടും വിവിധ സംഘടനകള്‍ ഒത്തുചേര്‍ന്നു.