കൊച്ചി: ഗായിക റിമി ടോമിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് അധികൃതരുടെ റെയ്ഡ്. കണക്കില്‍പ്പെടാത്ത പണം വിദേശത്തുനിന്ന് കടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് റെയ്ഡ്. റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ഇതുസംബന്ധിച്ച യഥാര്‍ഥ വസ്തുതകള്‍ അധികൃതര്‍ ആരായും. ആദായനികുതി വകുപ്പ് അധികൃതര്‍ എത്തിയ സമയത്ത് ഗായിക റിമി വീട്ടില്‍ ഉണ്ടായിരുന്നില്ല.
ചില പ്രവാസി വ്യവസായികള്‍ അടക്കമുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഏറെക്കാലമായി ആദായ നികുതി വകുപ്പ് നിരീക്ഷിച്ചുവരികയാണ്. വിദേശത്തുനിന്ന് കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപ ഇവരുടെ അക്കൗണ്ടുകളിലേക്ക് വരുന്നുവെന്ന സൂചനയെത്തുടര്‍ന്നാണ് റെയ്ഡ്.