കൊല്ലം: സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍. കേരളത്തില്‍ സ്ത്രീ സുരക്ഷ ചോദ്യചിന്ഹമായി മാറിക്കഴിഞ്ഞു. സംസ്ഥാനത്ത് ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ 60 കൊല്ലം ഭരിച്ച കോണ്‍ഗ്രസ്സിനും സിപിഎമ്മിനും തുല്യ ഉത്തരവാദിത്വമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനി ജിഷ, രണ്ടാം നിര്‍ഭയയാണെന്ന വാക്കുകളോടെയാണ് സംസ്ഥാന സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ രംഗത്ത് വന്നത്. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. പെരുമ്പാവൂരും വര്‍ക്കലയും ചിറയിന്‍കീഴും അടൂരുമുള്‍പ്പെടെയുള്ള സംഭവങ്ങളിലൂടെ സ്ത്രീ സുരക്ഷയെന്നത് സംസ്ഥാനത്ത് ചോദ്യചിന്ഹമായിമാറിക്കഴിഞ്ഞു.
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അധികാരം നഷ്ടപ്പെടാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് മുഖ്യമന്ത്രിയെങ്കില്‍ സ്വപ്‌നജീവിയാണ് ആഭ്യന്തര മന്ത്രിയെന്നും അനന്ത്കുമാര്‍ പരിഹസിച്ചു.
പെരുമ്പാവൂര്‍ സംഭവത്തില്‍ കോണ്‍ഗ്രസ്സിനും , സിപിഎമ്മിനും തുല്യ ഉത്തരവാദിത്തമാണുള്ളത്. ജിഷയ്‌ക്കും കുടുംബത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ മണ്ഡലത്തിലെ എംഎല്‍എ പൂര്‍ണമായും പരാജയപ്പെട്ടതായും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.