ന്യൂഡൽഹി : നിർഭയ സംഭവവുമായ് പെരുമ്പാവൂർ സംഭവത്തിന് സാദ്യശ്യമില്ലെന്ന കേരള പോലിസിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് കിരൺ ബേദി. ജീഷ സംഭവത്തിലെ വീഴ്ച മറച്ചു വയ്ക്കാനുള്ള കേരള പോലിസിന്റെ ശ്രമം പ്രതിയ്ക്ക് രക്ഷപെടാൻ വഴി ഒരുക്കുമെന്നും കിരൺ ബേദി പറഞ്ഞു. ജിഷയുടെ അമ്മയുടെ വിലാപം കേൾക്കാൻ അഞ്ച് ദിവസ്സം വൈകിയ സംസ്ഥാനത്തെ ഭരണ സംവിധാനം വലിയ പരാജയമാണെന്നും അവർ ചൂണ്ടിക്കാട്ടി.
കൊല്ലപ്പെട്ട ജിഷയോട് കേരള പോലിസ് ഇതുവരെ നീതികാട്ടിയില്ല എന്ന നിരീക്ഷണമാണ് കിരൺ ബേദി പങ്ക് വയ്ക്കുന്നത്. വീഴ്ചകൾ മാത്രമാണ് കേരള പോലിസ് ഇതുവരെ കാട്ടിയതെന്ന് ഇന്ത്യയിലെ ആദ്യത്തെ വനിത ഐ.പി.എസ് ഓഫിസർ പറഞ്ഞു. നിർഭയ സംഭവവുമായ് ജിഷ സംഭവത്തിന് സാമ്യം ഇല്ല എന്ന കേരള പോലിസിന്റെ നിരിക്ഷണവും തെറ്റാണ്.
പോലിസ്സിന് വീഴ്ച പറ്റിയാൽ തിരുത്തുകയാണ് വേണ്ടത്. അല്ലാതെ പ്രതിരോധിയ്ക്കാനൂള്ള ശ്രമം കുറ്റവാളികൾക്ക് സഹായമാകും. ജീഷ സംഭവത്തിലെ വീഴ്ച മറച്ച വയ്ക്കാനുള്ള കേരള പോലിസിന്റെ ശ്ര മം പ്രതിയ്ക്ക് രക്ഷപെടാൻ വഴി ഒരുക്കുമെന്നും കിരൺ ബേദി ചൂണ്ടിക്കാട്ടി.