തലശ്ശേരി :തലശ്ശേരി കുട്ടിമാക്കൂലില്‍ സി.പി.എം നേതൃത്വത്തിലുള്ള വായനശാലയില്‍ ഉഗ്രസ്ഫോടനം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കുട്ടിമാക്കൂലിലെ പാട്യം ഗോപാലന് സ്മാരക വായനശാലയില്‍ സ്ഫോടനമുണ്ടായത്. കെട്ടിടത്തിനകത്ത് വച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടയിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട് .
സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ മുകള്ഭാഗം തകര്‍ന്നു. പരിക്കേറ്റ രണ്ടുപേരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായി നാട്ടുകാര്‍ പറഞ്ഞു.
നാദാപുരത്തിനടുത്ത് തെരുവൻ പറമ്പിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായി ഒരു സിപിഎം പ്രവർത്തകൻ മരിച്ചത് അടുത്തയിടെയാണ് . തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് സി പി എം നടത്തുന്ന ബോംബ് നിർമ്മാണങ്ങൾ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് .