ശ്രീനഗർ : ജമ്മു കശ്മീരിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു.പുൽവാമ ജില്ലയിലെ പൻസാം ഗ്രാമത്തിൽ ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു.പ്രദേശത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഇവർ.ഇവിടെ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.മൂന്നുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും തെരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.