മണലൂർ : കോള്പ്പാടങ്ങളുടെയും കര്‍ഷകരുടെയും നാടായ മണലൂര്‍ പിടിക്കാന്‍ ഇത്തവണ മൂന്ന് മുന്നണികളും രംഗത്തിറക്കിയിരിക്കുന്നത് കരുത്തരായ സ്ഥാനാര്‍ത്ഥികളെ.ഡിസിസി പ്രസിഡണ്ട് ഒ. അബ്ദുള്‍ റഹ്മാന് കുട്ടിയിലൂടെ മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍ മുന്‍ എംഎല്‍എ മുരളി പെരുന്നെല്ലിക്ക് മണലൂരില്‍ ഒരിക്കല്‍ കൂടി ചൊങ്കൊടി പാറിക്കാനാകുമെന്ന് ഇടത് മുന്നണി പ്രതീക്ഷിക്കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി.
യുഡിഎഫിന്റെ കോട്ടയെന്ന് വിശേഷണമുള്ള മണ്ഡലമാണ് മണലൂര്‍. ഇതുവരെ നടന്ന പതിനാലില്‍ പതിനൊന്നു തെരഞ്ഞെടുപ്പുകളിലും മണ്ഡലം വലത് പക്ഷത്തിനൊപ്പം നിന്നു. ഇത്തവണ ആ കോട്ട കാക്കാന്‍ കന്നിയങ്കത്തിനിറങ്ങുന്നത് ഡിസിസി അധ്യക്ഷന്‍ ഒ.അബ്ദുള്‍ റഹ്മാന്‍കുട്ടി.
വര്‍ഷങ്ങളോളം യുഡിഎഫിനൊപ്പം നിന്ന മണലൂരിനെ 2006ല്‍ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത് മുരളി പെരുന്നെല്ലിയാണ്.കഴിഞ്ഞ തവണ കൈവിട്ട് പോയ മണ്ഡലം ഒരിക്കല്‍കൂടി പിടിച്ചെടുക്കാന്‍ അതേ മുരളിയെയാണ് എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ മണലൂരില്‍ പുതുചരിത്രമെഴുതാമെന്ന പ്രതീക്ഷയിലാണ് ബിജെപി. മണ്ഡലത്തിലെ വികസന പ്രശനങ്ങളാണ് ഉയര്‍ത്തിയാണ് ബീ ജെ പി യുടെ പ്രചാരണം. സംസ്ഥാനത്തെ മുതിര്‍ന്ന നോതവായ എ എന്‍ രാധാകൃഷ്ണനിലുടെ മണ്ഡലം പിടിച്ചെടുക്കാനാണ് ബി ജെ പി യുടെ ശ്രമം .
കരുത്തരുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണലൂരിലെ പോരാട്ടം കനക്കുമെന്ന് ഉറപ്പ്. മണലൂരിന്റെ മനസ്സ് ആര്‍ക്കൊപ്പമെന്ന് കാത്തിരുന്നുതന്നെ കാണണം.