തിരുവന്തപുരം: ബിജെപി ശക്തമായി മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം യുഡിഎഫും ബിജെപിയും തമ്മിലാണു പ്രധാന മല്‍സരമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ബിജെപി വിരുദ്ധ വോട്ട് തട്ടാനുള്ള തന്ത്രമാണെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ശക്തമായ ത്രികോണമത്സരമാണ് കേരളത്തില്‍ നടക്കുന്നത്. എന്‍ഡിഎയുടെ മുന്നേറ്റത്തില്‍ ഇരുമുന്നണികള്‍ക്കും ആശങ്കയുണ്ട്. അത് മറച്ചുവെക്കാനും ബിജെപി വിരുദ്ധവോട്ട് സമാഹരിക്കാനുമാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.
ബിജെപിയുടെ ശക്തി ഉമ്മന്‍ചാണ്ടി തിരിച്ചറിഞ്ഞിരിക്കുന്നു.കേരളത്തില്‍ ബിജെപി മൂന്നാം ശക്തിയാകുമെന്നത് സ്വപ്നം മാത്രമെന്നു പറയുന്ന എകെ.ആന്റണിയ്ക്കുള്ള മറുപടികൂടിയാണ് ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍. അതിനാല്‍ ഉമ്മന്‍ ചാണ്ടിക്ക് മറുപടി പറയേണ്ടത് എ കെ ആന്റണിയാണ്. ബിജെപിയുടെ പോരാട്ടം ഇരുമുന്നണികളോടുമാണ്.
ബിജെപിയുടെ ജയം തടയാന്‍ പല മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് ധാരണ. ഈ ബന്ധം മറച്ചുവയ്ക്കുന്നതിനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമം കൂടിയാണ് പ്രസ്താവനയ്ക്ക് പിന്നിലെന്നും കുമ്മനം പറഞ്ഞു.