ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം എൽ ഡി എഫ് തൂത്തുവാരുമെന്ന് കേന്ദ്ര ഐ ബി റിപ്പോർട്ട് സമർപ്പിച്ചതായുള്ള വാർത്ത വ്യാജമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഇത്തരത്തിലുള്ള യാതൊരു റിപ്പോർട്ടും ഇന്റലിജൻസ് ഏജൻസികൾ ആഭ്യന്തര വകുപ്പിന് നൽകിയിട്ടില്ലെന്നും ഇത്തരം ഒരു സർവേ തന്നെ നടത്തിയിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എൽ ഡി എഫിന് 105 മുതൽ 115 വരെ സീറ്റുകൾ ലഹിക്കുമെന്നും ഭൂരിപക്ഷം മന്ത്രിമാരും തോൽക്കുമെന്നും കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു എന്നായിരുന്നു വാർത്ത . ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ വന്ന വാർത്ത സിപിഎം ഉടമസ്ഥയിലുള്ള മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു .