ഗുരുവായൂർ: കേരളത്തിൽ സ്ത്രീകൾക്ക് പേടിയില്ലാതെ ജീവിക്കാൻ കഴിയുന്നില്ലെന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സമൃതി ഇറാനി.
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ യു ഡി എഫും, എൽ ഡി എഫും ഒരേപോലെ പരാജയപ്പെട്ടു . ഒരു കോൺഗ്രസ് ദേശീയ നേതാവ് പോലും ജിഷയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയില്ല. അഴിമതിക്കു കുടപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ജിഷയുടെ കൊലപാതകത്തിൽ തിരിഞ്ഞു നോക്കാതെ, ഡൽഹിയിലെ അഴിമതിക്കാരായ നേതാക്കൾക്കു വേണ്ടി സമരം ചെയ്യാൻ പോവുകയായിരുന്നു കോൺഗ്രസ്സുകാരെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂരിൽ എൻ ഡി എയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.