തലശ്ശേരി: ചികിത്സയ്ക്കായി 17,18 തീയതികളിൽ കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി. ജയരാജൻ സമർപ്പിച്ച ഹർജ്ജി കോടതി തളളി. തലശ്ശേരി സെഷൻസ് കോടതിയാണ് ഹർജ്ജി തളളിയത്.
മുൻപ്, പി. ജയരാജന് ജാമ്യം അനുവദിച്ച് ഉത്തരവായപ്പോൾ, കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്ന് കോടതി വ്യവസ്ഥ ചെയ്തിരുന്നു.