മമ്പറം: എൻ.ഡി.എ ധർമ്മടം മണ്ഡലം സ്ഥാനാർത്ഥി മോഹനൻ മാനന്തേരിയുടെ തെരഞ്ഞെടുപ്പു പ്രചാരണപരിപാടിയിൽ സി.പി.എം അക്രമികൾ സംഘം ചേർന്ന് അക്രമം അഴിച്ചു വിട്ടു.
വേങ്ങാട് പഞ്ചായത്തിലെ മയിലുളളമൊട്ട, കുഴിയിൽ പീടികയിലാണ് സംഭവം. സ്ഥാനാർത്ഥിയുടെ പൈലറ്റ് വാഹനം തടഞ്ഞു നിർത്തി, ഇവിടം പാർട്ടി ഗ്രാമമാണെന്നും പ്രചാരണം നടത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു കൊണ്ടായിരുന്നു അക്രമം അഴിച്ചു വിട്ടത്. സ്ഥലത്തെത്തിയെ സ്ഥാനാർത്ഥിയെ അസഭ്യം പറയുകയും, പ്രകോപനം സൃഷ്ടിക്കുകയും, കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
സ്ഥാനാർത്ഥിയെ പ്രസംഗിക്കാൻ അനുവദിക്കാതെ നിരന്തരം ഭീഷണി മുഴക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ കൂത്തുപറമ്പ് സി.ഐയുടെ നേതൃത്വത്തിലുളള സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമികളെ തടയാൻ തയ്യാറാവാതെ നിസ്സംഗത പാലിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്.