തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ കള്ളപ്രചരണം നടത്തുന്ന മുഖ്യമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് പ്രസംഗത്തില്‍ എവിടെയാണ് പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട് ഉപമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
പ്രധാനമന്ത്രി പറഞ്ഞ വാചകം ഇതാണ്:
“यहाँ, केरल की जनजाति जनता, उस में जो Child Death Rate हे, सोमालिया से भी स्थिति खतरनाक है !”
(യഹാം, കേരള്‍ കി ജന്‍ജാതി ജന്‍താ ഉസ് മേം ജോ Child Death Rate ഹേ, സൊമാലിയ സേ ഭീ സ്ഥിതി ഖതര്‍നാക് ഹേ!)
ഇതില്‍ എവിടെയാണ് കേരളം സൊമാലിയ ആണെന്ന് പ്രധാനമന്ത്രി പറയുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. മുഖ്യമന്ത്രിക്ക് ഹിന്ദി അറിയില്ലെങ്കില്‍ പരിശീലകരെ വച്ച് അഭ്യസിക്കണം. അല്ലാതെ പ്രധാനമന്ത്രിക്കെതിരെ കള്ളപ്രചരണം നടത്തുകയല്ല വേണ്ടത്.
പ്രധാനമന്ത്രി അങ്ങനെ പറഞ്ഞതായി തെളിയിക്കാന്‍ മുഖ്യമന്ത്രിയെ ബിജെപി വെല്ലുവിളിക്കുകയാണ്.
പ്രധാനമന്ത്രിക്കെതിരെ കള്ളപ്രചരണം നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണ്ണറെ സമീപിക്കും. യൂണിസെഫ് അടക്കമുള്ള നിരവധി അന്താരാഷ്‌ട്ര ഏജന്‍സികള്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ പല ആഫ്രിക്കന്‍ രാജ്യങ്ങളേക്കാളും പരിതാപകരമാണെന്ന് വ്യക്തമാക്കിയതാണ്. 2013 ല്‍ പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദന്‍ അട്ടപ്പാടി സൊമാലിയയാണെന്ന് പ്രസ്താവന നടത്തിയിട്ടുണ്ട്. സിപിഎം സഹയാത്രികനായ ഡോ ബി ഇക്ബാല്‍ എഴുതിയ ലേഖനങ്ങളിലും വയനാട് ഡെപ്യട്ടി കളക്ടറായിരുന്ന കെ പാനൂര്‍ എഴുതിയ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകത്തിലും അട്ടപ്പാടിയെ സൊമാലിയയോട് ഉപമിച്ചിട്ടുണ്ട്. അന്നൊന്നും തോന്നാത്ത അപമാനം ഇപ്പോള്‍ തോന്നുന്നത് തെരഞ്ഞെടുപ്പ് ആയതു കൊണ്ട് മാത്രമാണ്.
അട്ടപ്പാടിയെ യുഡിഎഫ് സര്‍ക്കാര്‍ സൊമാലിയ ആക്കിയെന്ന് നേരിട്ട് പറഞ്ഞ വിഎസിനെതിരെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി കേസ് കൊടുക്കാത്തതെന്നും കുമ്മനം ചോദിച്ചു. ഇപ്പോള്‍ പ്രധാനമന്ത്രി പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നത് സിപിഎം-കോണ്‍ഗ്രസ് ഒത്തുകളിയാണ്. പ്രധാനമന്ത്രി പറഞ്ഞതിലെ യാഥാര്‍ത്ഥ്യം ചര്‍ച്ച ചെയ്യാന്‍ മുന്നണികള്‍ തയ്യാറാകത്തത് എന്തുകൊണ്ടാണെന്ന് രാജ്യത്തോട് വിശദീകരിക്കണം. മനുഷ്യ സ്‌നേഹിയായ നരേന്ദ്രമോദി ആദിവാസികളുടെ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്താനാണ് ശ്രമിച്ചത്.
കേരളത്തിലെ മുന്നണികള്‍ ആദിവാസികളെ വഞ്ചിക്കുകയായിരുന്നു. ഈ സത്യാവസ്ഥ കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കയിട്ടുണ്ട്. അതിന്റെ ജാള്യം മറയ്‌ക്കാനാണ് ഇരു കൂട്ടരും മോദിക്കെതിരെ കള്ളക്കഥ പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ കേസ് കൊടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.