വാളാട്: വനവാസി യുവതിയുടെ ഇരട്ടക്കുട്ടികളായ നവജാത ശിശുക്കൾ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് സംഭവം. ഒരു കുഞ്ഞ് ഗർഭാവസ്ഥയിലും മറ്റൊരു കുഞ്ഞ് പ്രസവിച്ച് മണിക്കൂറുകൾക്ക് ശേഷവുമാണ് മരിച്ചത്.
വാളാട് എടത്തിൽ കോളനിയിലെ പണിയ സമുദായത്തിൽ പെട്ട ബാലന്‍ സുമതി ദമ്പതികളുടെ കുട്ടികളായിരുന്നു. പോഷകാഹാര കുറവ് മൂലം അവശതയിലായിരുന്നു സുമതിയെന്ന് ബന്ധുക്കൾ പറയുന്നു.
രണ്ടാഴ്ച മുമ്പ് വാളാട് സബ് സെന്‍ററിൽ വെച്ച് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ സുമതി രക്തസമ്മർദ്ദം മൂലം അവശത അനുഭവിക്കുന്നതായി മനസിലാക്കിയതോടെ അവരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. ഇതേ തുടർന്നാണ് ശാരീരികമായി ഏറെ തളർന്നിരുന്ന ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയത്.