കൊച്ചി: നിയമസഭാതെരഞ്ഞെടുപ്പ് നീരീക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര സേനയും പോലീസും സംയ്കുതമായി വാഹന പരിശോധന ആരംഭിച്ചു. ഇന്ന് പുലർച്ചെ ആലുവയിൽ കേന്ദ്രസേനാംഗങ്ങൾ സ്വകാര്യ വാഹനങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകളിലും പരിശോധന നടത്തി.
തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായാണ് കേന്ദ്രസേനയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയത്. ആലുവയിൽ ദേശീയ പാതയിലടക്കം രണ്ടിടങ്ങളിൽ പുലർച്ചെ 5.00 മണി മുതൽ പരിശോധന ആരംഭിച്ചു.
കെ.എസ്.ആർ.ടിസി ബസുകളിലെ യാത്രക്കാരെയും ലഗേജുകളും പരിശോധിച്ചു. സ്വകാര്യ വാഹനങ്ങളും തടഞ്ഞ് നിർത്തി പരിശോധന നടത്തുന്നുണ്ടായിരുന്നു. ആലുവയിൽ ക്യാമ്പ് ചെയ്ത ഇന്തോ-ടിബറ്റൻ അതിർത്തി സേനാംഗങ്ങളാണ് പോലീസിന്റെ സഹകരണത്തോടെ പരിശോധന നടത്തിയത്.