വാഷിംഗ്ടൺ: അന്താരാഷ്‌ട്ര മിസൈൽ നിയന്ത്രണസമിതിയിൽ അംഗത്വമെടുക്കാൻ ഭാരതം യോഗ്യമാണെന്ന് യു.എസ്. അതോടൊപ്പം ആണവായുധവിതരണ വിഭാഗത്തിൽ ഭാരതത്തിന് ഉടൻ തന്നെ അംഗത്വം ലഭിക്കുമെന്നും അമേരിക്കൻ വക്താവ് ജോൺ കിർബി. അദ്ദേഹത്തിന്റെ പ്രതിദിന വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്.
ചൈനയുടെ നേതൃത്വത്തിൽ, ഭാരതത്തിന് ഈ അംഗീകാരം ലഭിക്കാതിരിക്കാനുളള ചരടുവലികൾ നടന്നിരുന്നു. 2015ലെ ഒബാമയുടെ ഭാരതസന്ദർശന വേളയിൽ ഇക്കാര്യം തന്നോട് സൂചിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയ രാജ്യങ്ങൾക്ക് അംഗത്വം നൽകുന്നതു സംബന്ധിച്ച് നിലവിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായസമന്വയം ഉണ്ടാവേണ്ടതുണ്ട്. നിലവിൽ 48 രാജ്യങ്ങൾക്കാണ് ന്യൂക്ലിയർ ക്ലബ്ബിൽ അംഗത്വമുള്ളത്.