ശ്രീനഗർ: കശ്മീരിലെ ബാരാമുളളയിൽ നിന്നും ജയ്ഷ്-എ-മുഹമ്മദ് ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ റഹ്മാൻ ഖാൻ ആണ് പിടിയിലായത്. പാക് അധിനിവേശ കശ്മീരിലെ പൂഞ്ച് സ്വദേശിയാണിയാൾ. പാകിസ്ഥാനിലെ ബലാകോട്ടിൽ നിന്നും തീവ്രവാദ പരിശീലനം ലഭിച്ച വ്യക്തിയാണ് ഇയാൾ.
സൈന്യവും, പൊലീസും ചേർന്നു നടത്തിയ സംയുക്ത ഓപ്പറേഷനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്. കശ്മീരിലെ, ബാരാമുളളയിൽ ജയ്ഷ്-എ-മുഹമ്മദിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അബ്ദുൾ റഹ്മാൻ ഖാൻ പിടിയിലാകുന്നത്.