ന്യൂഡൽഹി: കാൻസറിനും, പ്രമേഹത്തിനുമുളളതടക്കം 54 മരുന്നുകളുടെ വില കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. പുതിയ പരിഷ്കാരത്തോടെ ജീവൻ രക്ഷാമരുന്നുകളുടെ വില പകുതിയിലേറെ കുറയും. ഇഞ്ചക്ഷനുകളടക്കമുളള മരുന്നുകൾക്കാണ് വില കുറയുക.
ഒന്നര ലക്ഷം രൂപ വിലയുളള ഇഞ്ചക്ഷന്റെ വില അൻപത്തി അയ്യായിരം വരെയായി കുറയും. കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടേതാണ് തീരുമാനം.