തിരുവനന്തപുരം: ജനാധിപത്യത്തിന് അർത്ഥമുണ്ടെന്നു ബോദ്ധ്യപ്പെടുത്തുന്ന തെരഞ്ഞെടുപ്പാണിതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിനും, എൽ.ഡി.എഫിനും എതിരേ ശക്തമായ ജനവികാരമുണ്ടെന്നും, ഈ തെരഞ്ഞെടുപ്പോടെ കേരള രാഷ്‌ട്രീയം വഴിത്തിരിവിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്രാവശ്യത്തെ ജനവിധി ശക്തമായ എൻ.ഡി.എ സഖ്യത്തിന് അനുകൂലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ.ഡി.എഫും, യു.ഡി.എഫും പറയുന്നത് ഒരേ കാര്യമാണ്. ബി.ജെ.പിയെ അക്കൗണ്ട് തുറപ്പിക്കില്ലെന്നാണവർ ഏകസ്വരത്തിൽ പറയുന്നത്. ഇത് ജനാധിപത്യത്തിനു തന്നെ വിരുദ്ധമായ നിലപാടാണ്. അദ്ദേഹം പറഞ്ഞു.