തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി വോട്ടു രേഖപ്പെടുത്തി തിരുവിതാംകൂർ രാജകുടുംബവും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായി. എഴുപതാം വയസ്സിൽ കന്നി വോട്ടു ചെയ്യാനായതിന്റെ സന്തോഷത്തിലാണ് തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയോടൊപ്പം, ആദിത്യവർമ്മ, രശ്മി വർമ്മ, പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മ തുടങ്ങിയവരും വട്ടിയൂർക്കാവ് മണ്ഡലത്തിലെ പേരൂർക്കട പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
നാടിനു നന്മ ചെയ്യുന്നവർ തെരഞ്ഞെടുപ്പിൽ വിജയിക്കട്ടെ എന്ന് റാണി ലക്ഷ്മിഭായി മാദ്ധ്യമപ്രവർത്തകരോടു പ്രതികരിച്ചു.