കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് വടക്കന്‍ കേരളത്തിലാണ്. മലബാര്‍ മേഖലയിലാണ് സംസ്ഥാന ശരാശരിയെക്കാള്‍ കൂടുതാണ് പോളിംഗ് ശതമാനം. കണ്ണൂരില്‍ കൂടുതല്‍ പോളിംഗ് നടന്നപ്പോള്‍ മലപ്പുറത്താണ് കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
പോളിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ മികച്ച വോട്ടിംഗാണ് വടക്കന്‍ കേരളത്തില്‍ ഉണ്ടായത്. ആദ്യ മണിക്കൂറുകളില്‍ തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ ബൂത്തുകളിലേക്ക് എത്താന്‍ മടിച്ചപ്പോള്‍ മലബാറില്‍ എല്ലാബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. ജനങ്ങള്കാട്ടിയ ഈ അനൂകൂലമനസ് ക്രമാനുകതമായി വോട്ടിംങിന്റെ അവസാനമണിക്കൂറുകള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്തു. ഇതാണ് വടക്കന്‍ കേരളത്തിലെ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ കാരണം. കോഴിക്കോട് ജില്ലയിലെ 13 മണ്ഡലളിലും വോട്ടിംഗിംഗിലെ ജനങ്ങളുടെ പങ്കാളിത്തം മികച്ചതായിരുന്നു.
പൊതുവെ കാലാവസ്ഥയും ഇതിന് അനുകൂലമായിരുന്നു. സംസ്ഥാന ശരാശരി 75 ശതമാനത്തില്‍ എത്തിനില്ക്കുമ്പോള് കണ്ണൂരും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 75.5 ശതമാനമാണ് ഇവിടുത്തെപോളിംഗ്. അവാന നിമിഷംവരെ ഉയര്‍ന്നു വന്നപോളിംഗ് ശതമാനം രാഷ്ട്രീയ നേതൃത്വങ്ങളില്‍ ആശങ്കയും ആകാംഷയും ഉയര്‍ത്തിയിട്ടുണ്ട്. തൊട്ടുപിന്നിലായാണ് പാലക്കാട് ജില്ല 73.2 ശതമാനമാണ് ഇവിടെ പോളിംഗ് രേഖപ്പെടിത്തിയത്.
വിഎസ് അച്ചുതാന്ദന്‍ മത്സരിക്കുന്ന മലമ്പുഴയില്‍ ശക്തമായപോളിംഗ് ആയിരുന്നു. ശക്തമായ ത്രികോണമത്സരത്തിന് വേദിയായ വയനാട്ടില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് ഇടത് വലത് മുന്നണികളില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. 72.7 ശതമാനമാണ് ഇവിടുത്തെ അനൗദ്യോഗിക വോട്ടിംഗ് ശതമാനം. എന്‍ഡിഎ ശക്തമായ മത്സരം കാഴ്ചവെച്ച സുല്‍ത്താന്‍ ബത്തേരിയില്‍ ജനങ്ങള്‍ക്കിടയില്‍ പുതിയ മാറ്റം കാണാന്‍ കഴിയുന്നുണ്ടെന്നും ഇത് നല്ല ഫലം നല്‍കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനു പറഞ്ഞു.
എന്‍ഡി എ പ്രതീക്ഷവയ്ക്കുന്ന കാസര്‍ഗോഡ് മണ്ഡലത്തില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് മറ്റ് മുന്നണികള്‍ക്ക് ആശങ്കകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ പോളിംഗില്‍ എന്‍ഡിഎ യ്ക്ക് ആശാവഹമായ മുന്നേറ്റമാണെന്നാണ് വിലയിരുത്തല്‍. മേഖലയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് കുറഞ്ഞ ജില്ലയാണ് ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറം ജില്ല. എങ്കിലും ആധിപത്യം നിലനിര്‍ത്താനാകുമെന്നാണ് ലീഗിന്റെ പ്രതീക്ഷ.