ഗയ: കാർ ഓവർടേക്ക് ചെയ്തതിന് യുവാവിനെ വെടി വച്ചു കൊന്ന കേസിലെ പ്രതി റോക്കി യാദവിന്റെ മാതാവും ബിഹാർ ജെ.ഡി.യു എം.എൽ.എയുമായ മനോരമാദേവി കോടതിയിൽ കീഴടങ്ങി.
റോക്കിയെ ഒളിവിൽ പാർപ്പിച്ചിരുന്നതും ഇവരായിരുന്നു. സംഭവത്തേത്തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ഇവിടെ നിന്നും മദ്യശേഖരം പൊലീസ് കണ്ടെടുത്തിരുന്നു. സമ്പൂർണ്ണ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ബിഹാർ.
ഈ സംഭവങ്ങളോടനുബന്ധിച്ച് പാർട്ടിയിൽ നിന്നും, എം.എൽ.എ സ്ഥാനത്തു നിന്നും മനോരമാദേവിയെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് മനോരമാദേവി ഒളിവിൽ പോവുകയായിരുന്നു.
ഇവരുടെ ഭർത്താവ് ബിന്ദി യാദവ്, മകൻ റോക്കി യാദവ്, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തു.