ബീജാപ്പൂർ: ഛത്തിസ്ഗഢിലെ ബീജാപ്പൂർ ജില്ലയിലുളള സി.ആർ.പി.എഫ് ക്യാമ്പിലുണ്ടായ നക്സൽ ആക്രമണത്തിൽ ഒരു സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെട്ടു.
ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. വനത്തിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ക്യാമ്പിലേയ്ക്ക്, വനത്തിൽ നിന്നും നക്സലൈറ്റുകൾ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ കോൺസ്റ്റബിൾ സതീഷ് ഗൗർ ആണ് കൊല്ലപ്പെട്ടത്. 28 വയസ്സായിരുന്നു.
എൺപത്തിയഞ്ചാം പാരാമിലിട്ടറി ബറ്റാലിയനിലെ അംഗമായ സതീഷ് ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ആക്രമണത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. നക്സലൈറ്റുകൾക്കായി വനത്തിനുള്ളിൽ സൈന്യം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.