നോയിഡ: പട്ടാപ്പകൽ ജനമദ്ധ്യത്തിൽ നിന്നും തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൃതശരീരം നദീതീരത്തു നിന്നും കണ്ടെടുത്തു.
ഭീംസിംഗ് എന്ന യുവാവിനെയാണ് പിന്നീട് പിന്നീട് ഹിന്റോൺ നദിയുടെ തീരത്തു നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉത്തർപ്രദേശിലെ നോയിഡയിൽ ശനിയാഴ്ച്ചയായിരുന്നു സംഭവം. നോയിഡയിലെ ഒരു മാർക്കറ്റിൽ പട്ടാപ്പകൽ യുവാവിനെ തോക്കു ചൂണ്ടി ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സംഭവം നടക്കുമ്പോൾ മാർക്കറ്റ് നിറയെ ജനങ്ങളുണ്ടായിരുന്നെങ്കിലും ആരും യുവാവിനെ സഹായിക്കാനായി മുന്നോട്ടു വന്നില്ല.
സംഭവത്തിനു പിന്നിലെ കാരണങ്ങൾ ദുരൂഹമാണ്. തട്ടിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും അന്വേഷണം മന്ദഗതിയിലാണ്. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.