പയ്യന്നൂർ: പയ്യന്നൂരിൽ സി.പി.എം ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്നവരെ വീണ്ടും ആശുപത്രിയിൽ ചെന്ന് സി.പി.എം ഗുണ്ടകൾ ആക്രമിച്ചു.
ഇന്നലെ കുഞ്ഞിമംഗലം തെക്കുമ്പാട് വച്ച് സി.പി.എം ആക്രമണത്തിൽ പരിക്കേറ്റ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെയാണ് ആശുപത്രി വാർഡിൽ അതിക്രമിച്ചു കയറിയ സി.പി.എം അക്രമിസംഘം വീണ്ടും ആക്രമിച്ചത്.
കുഞ്ഞിമംഗലം തെക്കുമ്പാട് സ്വദേശികളായ ജിതിൻ, ജിഷ്ണു, വിനോദ് എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ കഴിയുമ്പൊഴും വീണ്ടും സി.പി.എം കടന്നാക്രമിച്ചത്.