കയ്പമംഗലം: തൃശ്ശൂർ കയ്പമംഗലത്ത് സി.പി.എം ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ബി.ജെ.പി പ്രവർത്തകൻ മരിച്ചു. കയ്പമംഗലം എടവിലങ്ങിൽ, പ്രമോദാണ് മരിച്ചത്. മുപ്പത്തിമൂന്നു വയസ്സായിരുന്നു.
സി.പി.എമ്മിന്റെ ആഹ്ലാദപ്രകടനത്തിനു ശേഷം ടിപ്പറിലെത്തിയ അക്രമിസംഘമാണ് പ്രമോദിനെ ഇഷ്ടിക കൊണ്ട് തലയ്ക്കിടിച്ച് മാരകമായി പരിക്കേൽപ്പിച്ചത്.
തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനേത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വ്യാപകമായ അക്രമമാണ് സി.പി.എം അഴിച്ചു വിടുന്നത്. പലയിടത്തും പൊലീസ് കാഴ്ചക്കാർ മാത്രമാകുന്നു. കോഴിക്കോട്ട് വീടുകയറി ആക്രമിച്ചതടക്കമുളള സംഭവങ്ങൾ നിരവധിയാണ് റിപ്പോർട്ട് ചെയ്യുന്നത്. സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ ഗുണ്ടാ തേർവാഴ്ച തന്നെയാണ് അരങ്ങേറുന്നതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.