NewsGulf

യു.എ.ഇയില്‍ ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതല്‍

യു.എ.ഇയില്‍ വേനല്‍ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായുള്ള ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതല്‍ നിലവില്‍ വരും. മൂന്ന് മാസം നീളുന്ന ഉച്ച വിശ്രമ നിയമം സെപ്റ്റംബര്‍ 15 വരെ നീണ്ട് നില്‍ക്കും.

കഠിനമായ ചൂടില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഉച്ച വിശ്രമ നിയമപ്രകാരം ഉച്ചക്ക് പന്ത്രണ്ടര മുതല്‍ മൂന്ന് മണി വരെ തൊഴിലാളികളെ തുറസായ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുപ്പിക്കാന്‍ പാടില്ല. മൂന്ന് മാസം നീളുന്ന ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നതിന് മനുഷ്യവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കനത്തപിഴ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിയമം ലംഘിച്ച് തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിച്ചാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതില്‍ പിഴ ലഭിക്കും. പരമാവധി 50,000 ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക. പിഴക്ക് പുറമെ കമ്പനിയുടെ ഗ്രേഡ് താഴ്ത്തുകയും ചെയും .ഈ മൂന്നു മാസങ്ങളിലും തൊഴിലാളികളുടെ ജോലി സമയം രണ്ട് ഘട്ടങ്ങളിലായി എട്ട് മണിക്കൂറായിരിക്കണം. ഉച്ച വിശ്രമ സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ സ്ഥാപനങ്ങള്‍ ഒരുക്കി നല്‍കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.ഇത് 12ആം വര്‍ഷമാണ് യു.എ.ഇയില്‍ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close