കൊളംബോ: റോനു ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ച ശ്രീലങ്കയ്ക്ക് സഹായവുമായി ഭാരതത്തിന്റെ നാവികസേന. നാവികസേനയുടെ ഐ.എൻ.എസ് സുനയന, ഐ.എൻ.എസ് സത്ലജ് എന്നീ കപ്പലുകൾ മുപ്പതു ടൺ ദുരിതാശ്വാസസാമഗ്രികളുമായി കൊളംബോയിലേക്കു തിരിച്ചു.
ഭക്ഷണം, വസ്ത്രങ്ങൾ, കുടിവെള്ളം, ചങ്ങാടങ്ങൾ ഇവയുമായാണ് കപ്പലുകൾ യാത്ര തിരിച്ചത്. ഒരു ഹെലിക്കോപ്ടറും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ അയച്ചു കൊടുത്തിട്ടുണ്ട്. അതോടൊപ്പം രണ്ട് ഡോണിയർ വിമാനങ്ങളും ആവശ്യമെങ്കിൽ എത്തിക്കുന്നതിനായി തയ്യാർ ചെയ്തിട്ടുണ്ട്. കപ്പലുകൾ ഇന്നു രാവിലെ കൊളംബോയിൽ എത്തിച്ചേരും.