വടകര: അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍, കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ആര്.എസ്.എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍.സിപിഎം നേതാക്കള്‍ക്ക് കേരളം വിട്ട് പുറത്തുപോകാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
വടകര, നാദാപുരം മേഖലയില്‍ സിപിഎം അക്രമത്തില്‍ തകര്‍ന്ന ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍.