ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ ഭരണത്തിൽ രണ്ട് വർഷം പൂർത്തിയാക്കുന്ന വേളയിൽ എൻഡിഎയുടെ ഭരണ നേട്ടങ്ങൾ വിവരിക്കുന്ന ഗാനം പുറത്തിറക്കി. പ്രധാനമന്ത്രിയാണ് ഗാനത്തെ കുറിച്ച് ജനങ്ങളെ അറിയിച്ചത്.
2014 മെയ് 26നാണ് എൻഡിഎ സർക്കാർ അധികാരത്തിലേറിയത്. ഇക്കാലയളവിൽ രാജ്യത്തുണ്ടായ ശുഭകരമായ മാറ്റങ്ങളെയും ഭാരതത്തിനുണ്ടായ പുരോഗതിയെയും പ്രതിപാദിക്കുന്നതാണ് ‘Mera desh badal raha’ എന്ന ഗാനം. എൻഡിഎ സർക്കാർ ഭരണത്തിലേറിയ ശേഷം ഭാരതത്തിലുണ്ടായ വികസനവും, ജനങ്ങൾക്കുണ്ടായ മാറ്റവുമെല്ലാം ഗാനത്തിൽ പ്രതിഫലിക്കുന്നു.
പ്രധാനമന്ത്രിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, ജൻ ധൻ യോജന, ഫസൽ ബീമാ യോജന പദ്ധതികളെക്കുറിച്ചും ഗാനത്തിൽ പരാമർശിക്കുന്നു.
ഗാനം പുറത്തിറക്കിയ വിവരം പ്രധാനമന്ത്രി തന്നെ ട്വിറ്ററിലൂടെ ജനങ്ങളെ അറിയിക്കുകയായിരുന്നു. ഗാനത്തിന്റെ ദൈർഘ്യം 2.49 സെക്കന്റാണ്.