ശ്രീനഗർ: ശ്രീനഗറിലെ സാദിബാൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കു നേരേയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. എ.എസ്.ഐ നസീർ അഹമ്മദ്, കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്നിവരാണ് ആക്രമണത്തിൽ മരിച്ചത്.
ആക്രമണത്തേത്തുടർന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കിയതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.