ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രിയായി സര്‍ബാനന്ദ് സോനോവാള്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അസം ഗണപരിഷത്ത് ബോഡോ പീപ്പിള്‍സ് പാര്‍ട്ടി മന്ത്രിമാരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
126 അംഗ നിയമസഭയിലെ 86 സീറ്റുകളില്‍ വിജയം നേടിയാണ് ബിജെ പി സഖ്യം അസ്സമില്‍ അധികാരത്തിലെത്തുന്നത്, പതിനഞ്ച് വര്‍ഷമായി തുടരുന്ന അസമിലെ കോണ്‍ഗ്രസ്സ് ഭരണത്തിന് അറുതി വരുത്തിയാണ് ബിജെപി സഖ്യം വിജയം കൈവരിച്ചത്.
തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ കടുത്ത ഭരണ വിരുദ്ധ വികാരമാണ് നിലനിന്നിരുന്നത്. അഴിമതിയും ന്യൂനപക്ഷ പ്രീണനവും കൊടികുത്തി വാണ കോണ്‍ഗ്രസ്സ് ഭരണത്തിനാണ് അസം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ സര്ബാനനന്ദ് സോനോവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ അധികാരമേല്‍ക്കുന്നതോടെ അവാസാനമാകുന്നത്.