തിരുവനന്തപുരം: ഇനി വരുന്ന ഇരുപത്തിനാലു മണിക്കൂറിനുളളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. ശക്തമായ കാറ്റോടുകൂടിയ മഴയുണ്ടാകാനുളള സാദ്ധ്യത നിലനിൽക്കുന്നതിനാൽ മത്സ്യബന്ധനത്തിനു പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ 24 സെന്റീമീറ്റർ വരെ മഴയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.