തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി സർക്കാർ മേഖലയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ശസ്ത്രക്രിയ നടന്നത്.
വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പാറശ്ശാല സ്വദേശി ധനീഷ് മോഹന്റെ കരളാണ് പെരുമാതുറ സ്വദേശി ബഷീറിനു മാറ്റി വച്ചത്. ഡോ.രമേഷ് രാജൻ, ഡോ.ബോണി നടേശ്, ഡോ.സിന്ധു, ഡോ.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയ.
സ്വകാര്യമേഖലയിൽ മുപ്പത് ലക്ഷത്തോളം രൂപ ചിലവുവരുന്ന ശസ്ത്രക്രിയയയാണ് നടന്നത്.