ഉടുമ്പൻ ചോല: പിണറായി മന്ത്രിസഭയിൽ ഇടുക്കിയെ അവഗണിച്ചതായി ആക്ഷേപം. മന്ത്രി സ്ഥാനാർത്ഥി എന്നു പറഞ്ഞ് പ്രചാരണം നടത്തി എം.എം മണിയെ വിജയിപ്പിച്ചെടുത്ത സിപിഎം, മലയോര ജനതയെ വഞ്ചിച്ചുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പ്രചാരണ പോസ്റ്ററുകളിലും മറ്റും ‘ഉടുമ്പൻ ചോലയ്ക്കൊരു മന്ത്രി‘ എന്ന രീതിയിലുളള തലവാചകങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ മന്ത്രിസഭ രൂപീകരിച്ചപ്പോൾ സീനിയർ നേതാവു കൂടിയായ എം.എം മണിയെ ചീഫ് വിപ്പ് സ്ഥാനത്തേക്ക് ഒതുക്കുകയായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ ഈ നടപടിയിൽ പ്രവർത്തകർ നിരാശരാണ്.
നടപടിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂട്ട രാജിക്കൊരുങ്ങുന്നതായി നവമാധ്യമങ്ങളിൽ പോസ്റ്ററുകളും നിറഞ്ഞിട്ടുണ്ട്.