ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതിയിലെ പ്രാഥമിക പട്ടികയിൽ തിരുവനന്തപുരത്തെയും ഉൾപ്പെടുത്തി. തിരുവനന്തപുരം ഉൾപ്പെടെ ഏഴ് തലസ്ഥാന നഗരങ്ങളെയാണ് പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തിയത്. ഇതോടെ പദ്ധതിയിൽ ഉൾപ്പെട്ട നഗരങ്ങളുടെ എണ്ണം 107 ആയി. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യനായിഡു വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.