തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സി.സി.ടി.വി കാമറകൾ നീക്കം ചെയ്യുന്നു. സുതാര്യത പ്രവർത്തിയിലാണു വേണ്ടതെന്ന നിലപാടിന്റെ ഭാഗമായാണിതെന്നാണ് ഇക്കാര്യത്തിൽ പുതിയ മന്ത്രിസഭയുടെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള തത്സമയ സംപ്രേക്ഷണവും നിർത്തി വച്ചു.
ഉമ്മൻ ചാണ്ടിയുടെ കാലത്താണ് മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്.