കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ ആര്‍എസ്പി, കോണ്‍ഗ്രസ്സ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം. സംഭവത്തില്‍ ആര്‍എസ്പി ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകരുകയും കോണ്‍ഗ്രസ്സ് ഭവന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ കൊട്ടാരക്കരയില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ജില്ലയില്‍ വോട്ടെണ്ണലിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെയുള്ള അക്രമം തുടരുന്നതിനിടെയാണ് കൊട്ടാരക്കരയിലെ പുതിയ സംഭവം. കോണ്‍ഗ്രസ്സ്, ആര്‍എസ്പി ഓഫീസുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആര്‍എസ്പി ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കോണ്‍ഗ്രസ്സ് ഭവന് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു.
അതേസമയം വെളിയമുള്പ്പെടെ, കൊട്ടാരക്കരയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിരവധി ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും നേരത്തെ ആക്രമണമുണ്ടായിരുന്നു. പരാതി നല്‍കിയിട്ടും പോലീസ് വേണ്ട രീതിയില്‍ അന്വേഷിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ വോട്ടെണ്ണല്‍ ദിവസം സിപിഎം പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ കോലം കത്തിക്കുകയും വ്യാപക അക്രമമഴിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനിടെ ഓഫീസ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നാളെ കൊട്ടാരക്കരയില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.