തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുളള എൽ.ഡി.എഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് നാലിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പുതിയ മന്ത്രിമാരുടെ പട്ടിക പിണറായി വിജയൻ അൽപ്പസമയത്തിനകം ഗവർണർക്ക് കൈമാറും.
സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി, കഴിഞ്ഞ ദിവസങ്ങളിൽ പിണറായി വിജയൻ ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മ, വി.എസ്.അച്ചുതാനന്ദൻ, ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ എന്നിവരെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു.