കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ, മുസ്ലീംലീഗ് വ്യാപകമായി കളളവോട്ട് ചെയ്ത സംഭവത്തിൽ, ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കുമ്മനം രാജശേഖരന്.
മഞ്ചേശ്വരത്തിന് പുറമേ, സംസ്ഥാനത്ത് പരാതികളുയർന്ന മറ്റു മണ്ഡലങ്ങളിലെ പ്രശ്നങ്ങളും, ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷം ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതിനായി നാൽപ്പത് ദിവസം സമയമുണ്ടെന്നും കുമ്മനം രാജശേഖരന് കാസർകോട് പറഞ്ഞു.