തിരുവനന്തപുരം: ഇന്നു വൈകുന്നേരം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രി ഗവർണറെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറി. രാജ്ഭവനിലെത്തിയാണ് പിണറായി പട്ടിക കൈമാറിയത്.
ഗവർണർ പൂച്ചെണ്ട് നൽകി നിയുക്ത മുഖ്യമന്ത്രിയെ സ്വീകരിച്ചു. രാവിലെ ഒമ്പതുമണിയോടെ രാജ്ഭവനിലെത്തിയ പിണറായി ഗവർണറുമായുളള കൂടിക്കാഴ്ച്ചയ്ക്കു ശേഷം മാദ്ധ്യമപ്രവർത്തകരെയും കണ്ടു. മന്ത്രിമാരുടെ വകുപ്പുകൾ സത്യപ്രതിജ്ഞയ്ക്കു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.