സിവാൻ: ബിഹാറിൽ മാധ്യമ പ്രവർത്തകന് കൊല്ലപെട്ട സംഭവത്തിൽ 5 പേർ അറസ്റ്റിൽ. സിവാന്‍ നഗരത്തിൽ നിന്നാണ് 5 പേരെ ഇന്നു രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്.
പതിമൂന്നാം തീയതിയാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ രാജ് ദേവ് രാജൻ കൊല്ലപ്പെട്ടത്. ബിഹാറിൽ നിതീഷ് കുമാർ സർക്കാർ അധികാരമേറ്റതിനെ തുടർന്ന് ക്രമസമാധാനനില തകർന്നുവെന്ന ആരോപണം ശക്തമായി നിലനിൽക്കെയായിരുന്നു കൊലപാതകം.