തിരുവനന്തപുരം: പുതിയതായി അധികാരമേറ്റ എൽ.ഡി.എഫ് മന്ത്രിസഭ ആദ്യം പരിഗണിച്ചത് ജിഷവധക്കേസ്. കേസന്വേഷണം പ്രത്യേക സംഘത്തിന് വിടാൻ തീരുമാനമായി.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവാദ തീരുമാനങ്ങൾ പുനഃപരിശോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ജൂൺ രണ്ടിനും സ്പീക്കർ തെരഞ്ഞെടുപ്പ് മൂന്നിനും നടക്കും